Challenger App

No.1 PSC Learning App

1M+ Downloads
'വിവിധ സന്ദർഭങ്ങളിലുള്ള വ്യക്തിയുടെ വ്യവഹാരങ്ങളിൽനിന്ന് അനുമാനിച്ചെടുക്കാവുന്ന വ്യക്തിത്വ രൂപഘടനയാണ്' വ്യക്തിത്വ സവിശേഷതയെന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aഗിൽഫോർഡ്

Bകാൾ യുങ്

Cറെയ്മണ്ട് ബി കാറ്റൽ

Dആൽ പോർട്ട്

Answer:

C. റെയ്മണ്ട് ബി കാറ്റൽ

Read Explanation:

റയ്മണ്ട് കാറ്റലിന്റെ 'പ്രതല-പ്രഭവ' സവിശേഷതാസിദ്ധാന്തം / (Raymond Cattell's Theory of Surface and Source trait)

 
വ്യക്തിത്വ സവിശേഷതയെ റെയ്മണ്ട് ബി കാറ്റൽ നിർവചിക്കുന്നത് വിവിധ സന്ദർഭങ്ങളിലുള്ള വ്യക്തിയുടെ വ്യവഹാരങ്ങളിൽനിന്ന് അനുമാനിച്ചെടുക്കാവുന്ന വ്യക്തിത്വരൂപഘടനയെന്നാണ്.
 
1. പ്രതലസവിശേഷതകൾ (Surface traits) :
  • വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന സവിശേഷതകളാണ് പ്രതല സവിശേഷതകൾ.
  • ജിജ്ഞാസ, വിശ്വസ്തത, നയചാതുര്യം തുടങ്ങിയവ ഉദാഹരണങ്ങൾ.
 
2. പ്രഭവസവിശേഷതകൾ (Source traits) :
  • വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ് പ്രഭവ സവിശേഷതകൾ. അവ പ്രത്യക്ഷത്തിൽ കാണാനാവില്ല, വ്യവഹാരങ്ങളിൽനിന്ന് പരോക്ഷമായി അനുമാനിക്കാനേ കഴിയുകയുള്ളൂ.
  • അധിശത്വബോധം, വിധേയത്വം, വൈകാരികത തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു.
 
 

Related Questions:

Who introduced the term "Intelligence Quoient" (I.Q)?
ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം ?
പരിപക്വമായ വ്യക്തിത്വത്തിലെ ലക്ഷണങ്ങൾ കണ്ടെത്തിയ മനശാസ്ത്രജ്ഞൻ ആര്?
വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ലികോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്
According to Freud, which part of our personality is the moral part that develops due to the moral and ethical restraints placed on us by our caregivers ?