വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?
Aപശ്ചാത്ഗമനം
Bപ്രക്ഷേപണം
Cദമനം
Dഅനുപൂരണം
Answer:
C. ദമനം
Read Explanation:
ദമനം (റിപ്രെഷൻ)
ഒരു വ്യക്തി തനിക്കു മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള അനുഭവങ്ങളും, ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഒക്കെ അബോധ മനസ്സിലേക്കു തള്ളി താഴ്ത്താറുണ്ട്, ഈ പ്രക്രിയ അറിയപ്പെടുന്നതാണ് ദമനം.
വ്യക്തിയുടെ വ്യവഹാര ശൈലിയും വ്യക്തിത്വവും നിർണയിക്കുന്നത് അബോധമനസ്സിൽ ഒളിച്ചുവച്ച ഇത്തരം ആഗ്രഹങ്ങളും അനുഭവങ്ങളും ആണെന്ന് ഫ്രോയ്ഡ് കരുതുന്നു.
വേദനാജനകമായ വസ്തുതകളെ ബോധമനസിൽ നിന്നും അബോധമനസ്സിലേക്ക് ബോധപൂർവ്വം (മനഃപൂർവ്വം) തള്ളിവിടുന്ന പ്രക്രിയയെ അടിച്ചമർത്തൽ (Suppression) എന്നുപറയുന്നു.
അബോധമായാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ അതിനെ വിളിക്കുന്നത് - ദമനം
ഏറ്റവും അപകടകരമായ പ്രതിരോധതന്ത്രം - ദമനം
ഇഷ്ടമില്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നത് പല മാനസിക രോഗങ്ങൾക്കും കാരണമാകും.