Challenger App

No.1 PSC Learning App

1M+ Downloads
വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം ---- ആണ്.

Aപൂർണ്ണാന്തര പ്രതിപതനം

Bവലിയ പ്രതിഭാസം

Cഅന്തരീക്ഷ ദേവം

Dപ്രകാശത്തിന്റെ വേർപാട്

Answer:

A. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

മരീചിക (Mirage):

Screenshot 2024-11-15 at 12.34.01 PM.png
  • റോഡിനോട് ചേർന്നുള്ള ഭാഗത്തെ വായുവിന് ചൂട് കൂടുതലായതിനാൽ പ്രകാശികസാന്ദ്രത കുറവായിരിക്കും. എന്നാൽ മുകൾ ഭാഗത്തേക്ക് പോകുന്തോറും, വായുവിന്റെ പ്രകാശികസാന്ദ്രത ക്രമമായി വർധിച്ചു വരുന്നു.

  • പരിസരത്തുള്ള വസ്തുക്കളിൽ നിന്നു വരുന്ന പ്രകാശ കിരണങ്ങൾ, പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള വായുവിന്റെ വിവിധ പാളികളിലൂടെ കടന്നു പോകുമ്പോൾ, അപവർത്തനത്തിനും, തുടർന്ന് പൂർണ്ണാന്തര പ്രതിപതനത്തിനും വിധേയമാകുന്നു.

  • ഇങ്ങനെ ദിശാവ്യതിയാനം സംഭവിച്ച പ്രകാശ കിരണങ്ങളാണ്, കണ്ണിൽ പതിക്കുന്നത്. അതിനാൽ അവയുടെ പ്രതിബിംബം റോഡിൽ രൂപപ്പെടുന്നതുപോലെ തോന്നുന്നു. ഈ പ്രതിഭാസത്തെ ‘മരീചിക’ (mirage) എന്ന് വിളിക്കുന്നു.

  • നമുക്കു പരിചിതമായ ഇത്തരം പ്രതിബിംബങ്ങൾ സാധാരണയായി ജലോപരിതലത്തിലാണ് രൂപപ്പെടുന്നത്. അതിനാൽ, അകലെ നിന്നും നോക്കുമ്പോൾ, റോഡിൽ വെള്ളം ഉള്ളതായി തോന്നുന്നതിന് ഇത് കാരണമാകുന്നു.

  • വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നുന്നതിനുള്ള കാരണം പൂർണ്ണാന്തര പ്രതിപതനം ആണ്.

Screenshot 2024-11-15 at 12.34.48 PM.png

Related Questions:

പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?
വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം,
പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ -----.
മാധ്യമത്തിന്റെ വിഭജനതലത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർത്തനം -----.
അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.