App Logo

No.1 PSC Learning App

1M+ Downloads
വേനൽ കാല നെൽ കൃഷി രീതി ഇവയില്‍ എതാണ് ?

Aപുഞ്ച കൃഷി

Bവിരിപ്പ്

Cമുണ്ടകൻ

Dഇവയൊന്നുമല്ല

Answer:

A. പുഞ്ച കൃഷി

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?
കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?
അടുത്തിടെ വികസിപ്പിച്ചെടുത്ത "ആദ്യ", "പുണ്യ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന വിത്തിനങ്ങളാണ് ?
രോമത്തിനായി വളർത്തുന്ന മുയൽ ഇവയിൽ ഏത് ?
കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?