Challenger App

No.1 PSC Learning App

1M+ Downloads
വേഴ്സായി ഉടമ്പടിയുടെ ഫലമായി രൂപീകൃതമായ സംഘടന ?

Aസർവ്വരാജ്യ സഖ്യം

Bഐക്യരാഷ്ട്ര സംഘടന

Cഅറബ് ലീഗ്

Dകോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻസ് സ്റ്റേറ്റ്സ്

Answer:

A. സർവ്വരാജ്യ സഖ്യം

Read Explanation:

സർവ്വരാജ്യ സഖ്യം (League of Nations)

  • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
  • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
  • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
  • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
  • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
  • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
  • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
  • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

 


Related Questions:

2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?
ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിൻറെ ഏഷ്യ-പസഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര് ?
Which of the following countries is a permanent member of the UN Security Council?
2023 ലെ ജി20 ഉച്ചകോടി അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
ഐക്യരാഷ്ട രക്ഷാസമിതിയുടെ ആസ്ഥാനം ?