App Logo

No.1 PSC Learning App

1M+ Downloads
വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട് ജർമനിക്ക് അൽസയ്സ്,ലോറെൻ എന്നീ പ്രദേശങ്ങൾ ഏത് രാജ്യത്തിനാണ് വിട്ടുനൽകേണ്ടി വന്നത്?

Aഫ്രാൻസ്

Bഇറ്റലി

Cഅമേരിക്ക

Dബ്രിട്ടൺ

Answer:

A. ഫ്രാൻസ്

Read Explanation:

വേഴ്സായി ഉടമ്പടി

  • ഒന്നാം ലോക മഹായുദ്ധത്തിൻ്റെ അന്ത്യം കുറിക്കുകയും 1919 ജൂൺ 28-ന് ഒപ്പുവെക്കുകയും ചെയ്തു.
  • ഒന്നാം ലോക മഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പാരീസ് സമാധാന സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടികളിലൊന്നാണിത്.
  • വേഴ്സായി സന്ധി ഒപ്പ് വയ്ക്കാൻ നേതൃത്വം നൽകിയ രാജ്യങ്ങൾ : ബ്രിട്ടൺ,ഫ്രാൻസ് 
  • ഇത് പ്രകരം ജർമനിക്ക് അൽസയ്സ് , ലോറെൻ പ്രദേശങ്ങൾ ഫ്രാൻസിന് വിട്ടുകൊടുക്കേണ്ടി വന്നു 
  • ക്യൂപെനും ,മാൾമെഡിയും ബെൽജിയത്തിന് നൽകി
  • ഷെൽസ് വിക്, ഹോൾസ്റ്റൈൽ എന്നീ പ്രദേശങ്ങൾ ഡെന്മാർക്കിന് തിരിച്ചു നൽകി
  • ജർമ്മനിയുടെ പടിഞ്ഞാറ് അതിർത്തിയിൽ പോളണ്ട് എന്ന പുതിയ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു.
  • യുദ്ധ കുറ്റവും ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് വലിയൊരു സംഖ്യ നഷ്ടപരിഹാരമായും ഈടാക്കി

Related Questions:

രണ്ടാം ബാൽക്കൻ യുദ്ധം നടന്ന വർഷം ?
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മറ്റ് രാജ്യങ്ങളുമായി സൈനിക സഖ്യങ്ങൾ രൂപീകരിക്കാൻ തുടക്കമിട്ട വ്യക്തി ഇവരിൽ ആരാണ്?
രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
രണ്ടാം ബാൽക്കൻ യുദ്ധത്തിൻ്റെ പ്രാഥമിക കാരണം എന്തായിരുന്നു?
'സ്പാർട്ട്സിസ്റ്റുകളുടെ കലാപം' (Revolt of the Spartacists) നടന്ന രാജ്യമേത് ?