App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?

A610

B613

C603

D614

Answer:

C. 603

Read Explanation:

വൈക്കം സത്യാഗ്രഹം 

  • വൈക്കം ക്ഷേത്രത്തിലേക്കുള്ള 4 പൊതുവഴികളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച സവര്‍ണ നിലപാടിനെതിരെയാണ് സത്യാഗ്രഹം ആരംഭിച്ചത്.
  • 1923 കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന്  നടത്തിയ പ്രക്ഷോഭം
  • 1924 മാർച്ച് 30 -ന് കുഞ്ഞാപ്പി,  ബാഹുലേയൻ,  ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത് 
  • ക്ഷേത്രത്തിലെ മൂന്നു ഭാഗത്തും സ്ഥാപിച്ചിട്ടുള്ള അവർണർക്ക് പ്രവേശനമില്ല എന്ന ബോർഡ് മറികടന്ന് റോഡിലൂടെ സഞ്ചരിക്കുക എന്നതായിരുന്നു സമരരീതി.
  • സമരം 603 ദിവസം നീണ്ടുനിന്നു.
  • ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതിനെ തുടർന്ന് 1925 നവംബർ 23ന് സത്യാഗ്രഹം അവസാനിപ്പിച്ചു.
  • ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ആണ് വൈക്കം സത്യാഗ്രഹം. 

Related Questions:

കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് :
Who defeated the Dutch in the battle of Colachel?