App Logo

No.1 PSC Learning App

1M+ Downloads
പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ആരായിരുന്നു ?

Aഅറുമുഖം പിള്ള

Bസി. പി. രാമസ്വാമി അയ്യർ

Cടി. മാധവ റാവു

Dപി. ജി. എൻ ഉണ്ണിത്താൻ

Answer:

B. സി. പി. രാമസ്വാമി അയ്യർ

Read Explanation:

പുന്നപ്ര വയലാർ സമരം:

  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം
  • പുന്നപ്ര-വയലാർ എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല : ആലപ്പുഴ
  • കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ അഥവാ 1946 ഒക്ടോബർ 24 മുതൽ  27 വരെയാണ്  പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. 
  • അതിനാൽ ഇതിനെ  'തുലാം പത്ത് സമരം' എന്നും അറിയപ്പെടുന്നു
  • അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ : സി പി രാമസ്വാമി അയ്യർ
  • “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യം പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയ വ്യക്തികൾ :
    • ശങ്കരനാരായണൻ തമ്പി
    • ടി വി തോമസ്
    • പത്രോസ്
    • സുഗതൻ
    • സി കെ കുമാരപ്പണിക്കർ
  • “വയലാർ സ്റ്റാലിൻ” എന്നറിയപ്പെടുന്നത് : സി കെ കുമാരപ്പണിക്കർ
  • പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി : വി എസ് അച്യുതാനന്ദൻ
  • പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട തൊഴിലാളികളും ഭരണകൂടവും തമ്മിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച വ്യക്തി : ആർ ശങ്കർ. 
  • പുന്നപ്ര വയലാർ സമര സമയത്തെ തിരുവിതാംകൂർ ദിവാൻ : സർ സി പി രാമസ്വാമി അയ്യർ 
  • സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ ബ്രാഹ്മണ യുവാവ് : കെ സി എസ് മണി
  • പ്രായപൂർത്തി വോട്ടവകാശം പ്രഖ്യാപിച്ച ദിവാൻ : സർ സി പി രാമസ്വാമി അയ്യർ
  • പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് : കളർകോട്, ആലപ്പുഴ 

പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട കൃതികൾ:

  • പുന്നപ്ര-വയലാർ സമരത്തെ പശ്ചാത്തലമാക്കി :
    • പി കേശവദേവ് രചിച്ച നോവൽ : ഉലക്ക
    • തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ : തലയോട്
    • പി ഭാസ്കരൻ രചിച്ച കൃതി : “വയലാർ ഗർജ്ജിക്കുന്നു”
    • കെ വി മോഹൻകുമാർ രചിച്ച കൃതി : “ഉഷ്ണരാശി കടപ്പുറത്തിന്റെ ഇതിഹാസം”(2018ൽ  ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു)

Related Questions:

The goods carrier train associated with the 'Wagon Tragedy' is ?
De Lannoy Tomb was situated at?

രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.

2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം

3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.

വാഗൺ ട്രാജഡി നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?