ഹാക്കിങ്
- സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് - ഹാക്കിങ് (Hacking)
മൂന്നുതരം ഹാക്കർമാർ
- വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
- ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)
- ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)
- വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
- കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ
- വൈറ്റ് ഹാറ്റ് ഹാക്കേഴ്സിന്റെ മറ്റൊരു പേര് - എത്തിക്കൽ ഹാക്കേഴ്സ് (Ethical hackers)
2. ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)
- സ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ
3. ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)
- പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ