Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവം അറിയപ്പെടുന്നത് ?

Aസമ്മർദ്ദം

Bഉത്കണ്ഠ

Cനിരാശ

Dക്ഷീണം

Answer:

B. ഉത്കണ്ഠ

Read Explanation:

ഉത്കണ്ഠ (Anxiety)

  • ഉത്കണ്ഠ എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്.
  • പലവിധത്തിലാണ് ഓരോ മനുഷ്യരിലും ഉത്കണ്ഠ അനുഭവപ്പെടുന്നത്.
  • അവ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവമാണ് ഉത്കണ്ഠ എന്ന് നിർവ്വചിക്കാം.
  • ഒരു വ്യക്തിയുടെ സ്വാഭാവിക പ്രവർത്തനങ്ങളെയും ജീവിതത്തെയും മോശമായി ബാധിക്കുന്ന വിധം ഉത്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് രോഗമാകുന്നു.
  • നിസ്സാരകാര്യങ്ങൾ പോലും ചെയ്തു തീർക്കുന്നതിൽ ഉത്കണ്ഠാരോഗമുള്ളവർക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടും.
  • ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥ ജോലിയെയും കുടുംബജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും എല്ലാം കാര്യമായിബാധിക്കും. കാലക്രമേണ ഈ ജീവിതം സുരക്ഷിതമല്ലാത്ത ഒന്നാണെന്നും എന്ത് അപകടവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതി നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരം രോഗാവസ്ഥയുള്ളവർ മാറുകയും ചെയ്യും. 

Related Questions:

Which of the following social characteristics is most associated with the "peak" of development during the adolescent transition?

പില്കാലബാല്യത്തിലെ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക ?

  1. സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  2. അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  3. കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  4. എതിർലിംഗത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾ
  5. കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
    കുട്ടികൾക്ക് വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ അവസരം നൽകുന്നത് കൊണ്ട് ഉണ്ടാകുന്ന വികാസം ?
    "അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു". - ഇത് ഏത് വികസന ഘട്ടത്തിലാണ് നടക്കുന്നത് ?
    ചുവടെ തന്നിരിക്കുന്നവയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗം അല്ലാത്തത് ഏത് ?