വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
Aലളിതകലകൾ
Bസ്ഥിരകലകൾ
Cമെരിസ്റ്റമിക കലകൾ
Dസങ്കീർണ്ണകലകൾ
Answer:
D. സങ്കീർണ്ണകലകൾ
Read Explanation:
സങ്കീർണ്ണകലകൾ (Complex Tissues)
വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമാണ് സൈലവും ഫ്ലോയവും.
അതിനാൽ ഇവയെ സങ്കീർണ്ണകലകൾ (Complex Tissues) എന്ന് വിളിക്കുന്നു. ഇലകളിലേക്കുള്ള ജലം, ലവണങ്ങൾ എന്നിവയുടെ സംവഹനം നടക്കുന്നത് സൈലത്തിലൂടെയാണ്. ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഫ്ലോയം കലകളാണ്.