App Logo

No.1 PSC Learning App

1M+ Downloads
വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന റയ്മണ്ട് കാറ്റലിന്റെ സവിശേഷത ഏത് ?

Aപ്രതലസവിശേഷതകൾ

Bപ്രഭവസവിശേഷതകൾ

Cദ്വിതീയ സവിശേഷത

Dമുഖ്യ സവിശേഷത

Answer:

A. പ്രതലസവിശേഷതകൾ

Read Explanation:

റയ്മണ്ട് കാറ്റലിന്റെ 'പ്രതല-പ്രഭവ' സവിശേഷതാസിദ്ധാന്തം / (Raymond Cattell's Theory of Surface and Source trait)

 
വ്യക്തിത്വ സവിശേഷതയെ റെയ്മണ്ട് ബി കാറ്റൽ നിർവചിക്കുന്നത് വിവിധ സന്ദർഭങ്ങളിലുള്ള വ്യക്തിയുടെ വ്യവഹാരങ്ങളിൽനിന്ന് അനുമാനിച്ചെടുക്കാവുന്ന വ്യക്തിത്വരൂപഘടനയെന്നാണ്.
 
1. പ്രതലസവിശേഷതകൾ (Surface traits) :
  • വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന സവിശേഷതകളാണ് പ്രതല സവിശേഷതകൾ.
  • ജിജ്ഞാസ, വിശ്വസ്തത, നയചാതുര്യം തുടങ്ങിയവ ഉദാഹരണങ്ങൾ.
 
2. പ്രഭവസവിശേഷതകൾ (Source traits) :
  • വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ് പ്രഭവ സവിശേഷതകൾ. അവ പ്രത്യക്ഷത്തിൽ കാണാനാവില്ല, വ്യവഹാരങ്ങളിൽനിന്ന് പരോക്ഷമായി അനുമാനിക്കാനേ കഴിയുകയുള്ളൂ.
  • അധിശത്വബോധം, വിധേയത്വം, വൈകാരികത തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു.

Related Questions:

എബ്രഹാം മാസ്ലോവിൻറെ അഭിപ്രായത്തിൽ, അഭിലഷണീയസ്തര സിദ്ധാന്തമനുസരിച്ച് താഴെപ്പറയുന്നവയിൽ ഒരു വ്യക്തിയുടെ ഏറ്റവും പ്രാഥമികമായ ആവശ്യം ഏതാണ്?
മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം എന്താണെന്നാണ് വാദിക്കുന്നത് ?
എസിഡിസിആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
വ്യക്തിത്വവികസനവും ആയി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിൽ 'ടൈപ്പ് തിയറി'യുടെ വക്താവായി അറിയപ്പെടുന്നതാര് ?