App Logo

No.1 PSC Learning App

1M+ Downloads
വ്യവഹാര നിർമ്മിതിക്ക് ഒഴിവാക്കൽ, മാറ്റം, സ്വീകരിക്കൽ എന്നീ മൂന്നു തലങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ മനശാസ്ത്രജ്ഞൻ ?

Aആൽബർട്ട്

Bഎബ്രഹാം മാസ്ലോ

Cകർട്ട് ലെവിൻ

Dഎറിക്സൺ

Answer:

C. കർട്ട് ലെവിൻ

Read Explanation:

  • ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
  • വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
  • അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
  • ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
  • ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
  • വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
  • മനഃശാസ്ത്ര പരിസ്ഥിതി ഭൗതിക പരിസ്ഥിതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന മാനസിക പരിസ്ഥിതിയാണ് - ജീവിതരംഗം (Life Space)
  • വ്യക്തി 'G' എന്ന ലക്ഷ്യം (goal) നേടാൻ അയാളെ സഹായിച്ചു മുന്നോട്ടു നയിക്കുന്ന ശക്തിയാണ് - ഉത്തേജക ശക്തി (Driving force)
  • ജീവിത രംഗത്തുള്ള മറ്റു ചില ശക്തികൾ ലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വ്യക്തിയെ പിന്നാക്കം തള്ളുന്ന പ്രതിബന്ധങ്ങളാണ് - മതിൽ (Barriers)
  • തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്തണമെങ്കിൽ - വിരുദ്ധ ശക്തികളുടെ സംയുക്തഫലം അനുകൂലമാകണം 
  • കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.

Related Questions:

ചിത്രത്തിൽ എട്ട് രേഖാഖണ്ഡങ്ങളെ നാല് സെറ്റ്  രേഖാഖണ്ഡങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു ഈ പ്രതിഭാസത്തിന്റെ പേരെന്താണ് ?

ക്ലാസ് മുറികളിൽ നടത്തുന്ന പ്രവർത്തനങ്ങൾ വഴി മാത്രമല്ല ,സാമൂഹികരണം, ദൃശ്യവൽക്കരണം, അനുകരണം എന്നിവ വഴികൂടിയാണ് പഠനം നടക്കുന്നത് എന്ന് സിദ്ധാന്തിക്കുന്ന 'സിറ്റുവേറ്റഡ് ലേണിങ്' തിയറിയുടെ ഉപജ്ഞാതാവ് ആര്?
What does "assimilation" refer to in Piaget's theory?
ചുവടെ പറയുന്നവയിൽ പ്രബലന സിദ്ധാന്തത്തിന്റെ അടിത്തറയിൽ വികസിതമായത് ഏത് ?
One of the primary concerns for adolescents regarding relationships with the opposite sex is: