ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?Aപ്രതിധ്വനിBഅനുരണനംCസ്ഥായിDഉച്ചതAnswer: B. അനുരണനം Read Explanation: ആവർത്തന പ്രതിപതനം - ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്ന പ്രതിഭാസം അനുരണനം - ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം പ്രതിധ്വനി - വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം - 17.2 മീറ്റർ സ്ഥായി - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത . ഇത് ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് Read more in App