Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത്

1.മറാത്ത നയതന്ത്രജ്ഞനും ഉജ്ജയിൻ ഭരണാധികാരിയും ആയിരുന്നു മഹാദാജി ഷിൻഡെ.

2.1782 ൽ  മഹാദാജി ഷിൻഡെയുടെ  ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.

3.ഈ ഉടമ്പടി പ്രകാരം ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

മഹാദാജി ഷിൻഡെ മറാത്ത നയതന്ത്രജ്ഞനും മധ്യ ഇന്ത്യയിലെ ഉജ്ജൈനിന്റെ ഭരണാധികാരിയുമായിരുന്നു. സിന്ധ്യ രാജവംശത്തിന്റെ സ്ഥാപകനായ റാനോജി റാവു സിന്ധ്യയുടെ അഞ്ചാമനും ഇളയ മകനുമായിരുന്നു അദ്ദേഹം. 1782 ൽ മഹാദാജി ഷിൻഡെയുടെ ഉപദേശപ്രകാരമാണ് നാന ഫട്നാവിസ് ഇംഗ്ലീഷുകാരുമായി സാൽബായി ഉടമ്പടിക്ക് തയ്യാറായത്.ഇതോടുകൂടിയാണ് ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം അവസാനിച്ചത്.തുടർന്ന് ഇംഗ്ലീഷ് മറാത്ത ബന്ധം 20 വർഷം സുരക്ഷിതമായി മുന്നോട്ടുപോയി. ഈയൊരു ഉടമ്പടിയോടെ കൂടി "മഹാനായ അനുരഞ്ജകൻ"(The Great Conciliator )എന്ന വിശേഷണം മഹാദാജി ഷിൻഡെക്ക് ലഭിച്ചു.


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?
In the year ______, the Maratha Empire ceased to exist with the surrender of the Marathas to the British, ending the Third Anglo-Martha War.
ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി ?