App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിനകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ സഹായിക്കുന്ന കലകൾ ഏതാണ് ?

Aആവരണ കല

Bയോജക കല

Cപേശി കല

Dനാഡീ കല

Answer:

D. നാഡീ കല

Read Explanation:

ജന്തുകലകൾ (Animal tissues)

  • ആവരണകല (Epithelial tissue)

    • ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
    • അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു.
    • സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.
  • നാഡീകല (Nervous tissue)
    • ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
    • ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
  • പേശീകല (Muscular tissue)
    • സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നു.
    • ശരീരചലനം സാധ്യമാക്കുന്നു.
  • യോജകകല (Connective tissue)
    • മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു.
    • അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്.
    • അസ്ഥിയും തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.
    • നാരുകല (Fibrous tissue) ഇതര കലകളെ ബന്ധിപ്പിക്കുന്നു.

Related Questions:

വീക്ഷണ വിസ്തൃതി ഏറ്റവും കുറഞ്ഞ ദർപ്പണം ഏതാണ് ?

നാഡീകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകൾ ആണിവ
  2. ന്യൂറോണുകളും ഗ്ലിയൽ സെൽസും ചേരുന്നതാണ് നാഡീകോശം.
    ..............attach skeletal muscles to bones.
    വേര് ആഗിരണം ചെയുന്ന ജലവും ലവണവും സസ്യത്തിന്റെ ഇലകളിൽ എത്തിക്കുന്ന സംവഹനകല :
    സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന കലകൾ?