App Logo

No.1 PSC Learning App

1M+ Downloads
ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. അവയാണ് :

Aവടക്കുകിഴക്കൻ മൺസൂൺ

Bതെക്കുപടിഞ്ഞാറൻ മൺസൂൺ

Cതെക്കുകിഴക്കൻ മൺസൂൺ

Dവടക്കുപടിഞ്ഞാറൻ മൺസൂൺ

Answer:

A. വടക്കുകിഴക്കൻ മൺസൂൺ

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITCZ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.
  2. ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു
  3. ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യയെ സംരക്ഷിക്കുന്നത് ഹിമാലയപർവതം ആണ്
  4. മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു
    തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല
    Which of the following local weather phenomena of the hot weather season is best characterized by hot, dry, and often oppressive winds primarily affecting the Northern plains of India from Punjab to Bihar, with a noted increase in intensity between Delhi and Patna?
    ഇന്ത്യയില്‍ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലയളവ്‌ എപ്പോള്‍?
    Despite its diversities, the climate of India is generally known as what type of climate?