ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്‌ഠ എവിടെയാണ്?
Aകാരമുക്ക് ക്ഷേത്രം
Bഅരുവിപ്പുറം
Cശിവഗിരി
Dകളവ൯കോട്
Answer:
D. കളവ൯കോട്
Read Explanation:
- ശ്രീനാരായണഗുരു നടത്തിയ ക്ഷേത്രപ്രതിഷ്ഠകൾ ജാതി വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നതായിരുന്നു.
- അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠ, കാര മുക്ക് ക്ഷേത്രത്തിലെ ദീപപ്രതിഷ്ഠ, ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ എന്നിവ അവയിൽ പ്രധാനപ്പെട്ടവയായിരുന്നു.
- ആലപ്പുഴ ജില്ലയിലെ കളവൻകോടത്തായിരുന്നു ഗുരുനടത്തിയ അവസാന പ്രതിഷ്ഠ.
- 'ഓം' എന്നെഴുതിയ കണ്ണാടിയാണ് അവിടെ പ്രതിഷ്‌ഠിച്ചത്.
- ക്ഷേത്രങ്ങളുടേതിന് തുല്യമായ പ്രാധാന്യം വിദ്യാലയങ്ങൾക്കും നൽകിയ ഗുരു ഇങ്ങനെ പറഞ്ഞു. 'ഇനി ക്ഷേത്രനിർമ്മാണമല്ല, വിദ്യാലയനിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്. പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം."
ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ചില പ്രധാന ക്ഷേത്രങ്ങൾ:
- തലശ്ശേരി ജഗന്നാഥ ക്ഷേത്രം (1908)
- അരുവിപ്പുറം ശിവക്ഷേത്രം
- ചിറയൻകീഴ് വക്കം വേലായുധൻ കോവിൽ
- കായിക്കര സുബ്രഹ്മണ്യക്ഷേത്രം
- അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രം
- മണ്ണന്തല ആനന്ദവല്ലീശ്വര ക്ഷേത്രം
- കോട്ടാർ ഗണപതിക്ഷേത്രം
- കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം
- കോട്ടയം നാഗമ്പടം ശിവക്ഷേത്രം
- പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രം
- കുദ്രോളി ശ്രീ ഗോകർണ്ണനാഥ ക്ഷേത്രം