App Logo

No.1 PSC Learning App

1M+ Downloads
"സംഖ്യാധിഷ്ഠിതവമായി ചിന്തിക്കുക" എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?

Aയുക്തിചിന്തന/ഗണിത ബുദ്ധിശക്തി

Bദൃശ്യ/സ്ഥലപര ബുദ്ധി

Cവാചിക/ഭാഷാപര ബുദ്ധിശക്തി

Dആത്മദർശന ബുദ്ധിശക്തി

Answer:

A. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

യുക്തിചിന്തന/ഗണിത ബുദ്ധിശക്തി (Logical/Mathematical Intelligence)

  • യുക്തിപരവും സംഖ്യാധിഷ്ഠിതവുമായി ചിന്തിക്കുന്നു. 
    • ശാസ്ത്രജ്ഞൻ 
    • എഞ്ചിനീയർ കമ്പ്യൂട്ടർ പ്രോഗ്രാമർ 
    • ഗവേഷകർ 
    • അക്കൗണ്ടൻ്റ്
    • ഗണിതജ്ഞൻ 

 


Related Questions:

Analytical intelligence, Creative intelligence and Contextual intelligence are the three types of intelligences. This is better explained in:
വിശ്വസ്തത, കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത എന്നിവ ഡാനിയൽ ഗോൾമാൻ്റെ ഏത്‌ ബുദ്ധി സവിശേഷതയുടെ പ്രത്യേകതയാണ് ?
S - G - S ഇത് ഒരു സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു. ഈ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
10 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസികവയസ്സ് 14 ആണെങ്കിൽ അവൻ്റെ ഐ.ക്യൂ (ബുദ്ധിമാനം) എത്ര ?
ചിത്രകലയിൽ മിടുക്ക് കാണിക്കുന്ന കുട്ടികൾ വികസിച്ചു നിൽക്കുന്ന ബുദ്ധി മേഖലയെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ഉപയോഗിച്ച് എന്ത് വിളിക്കാം ?