App Logo

No.1 PSC Learning App

1M+ Downloads
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു

Aസംയോജനരാസപ്രവർത്തനം

Bദ്വിവിഘടന രാസപ്രവർത്തനം

Cആദേശ രാസപ്രവർത്തനം

Dവിഘടന രാസപ്രവർത്തനം

Answer:

C. ആദേശ രാസപ്രവർത്തനം

Read Explanation:

ആദേശ രാസ പ്രവർത്തനങ്ങൾ : സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ആദേശ രാസ പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു ഉദാഹരണം 1.ഒരു ടെസ്റ്റ് ട്യൂബിൽ 5ML നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് [HCL]എടുത്ത് അതിൽ അൽപ്പം സിങ്ക് [ZN]തരികൾ ഇട്ടതിനു ശേഷം ടെസ്റ്റ് ട്യൂബിന്റെ വായ ഭാഗത്തു കത്തിച്ച തീപ്പെട്ടിക്കൊള്ളി കൊണ്ടു വരിക നിരീക്ഷണ ഫലം : പോപ്പ് ശബ്ദത്തോടെ കത്തുന്നു പരിണമിച്ച മൂലകം ഹൈഡ്രോജെൻ Zn+2HCl=ZnCl2+H2 QUESTION ANSWERS *രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു വിഘടന രാസപ്രവർത്തനം സംയോജനരാസപ്രവർത്തനം ദ്വിവിഘടന രാസപ്രവർത്തനം ആദേശ രാസപ്രവർത്തനം


Related Questions:

2 ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് എടുക്കുക .ഒന്നിൽ മാർബിൾ കഷ്ണവും രണ്ടാമത്തേതിൽ മാർബിൾ പൊടിച്ചതും ഇടുക .ടെസ്റ്റ് ട്യൂബ് 1; മാർബിളിന്റെ പരപ്പളവ് കുറവായതിനാൽ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കുറവാണ് .രാസപ്രവർത്തന വേഗതയും കുറവാണു.ടെസ്റ്റ് ട്യൂബ് 2; മാർബിളിന്റെ പരപ്പളവ് കൂടുതലാണ് പൊടിച്ച മാർബിളിൽ ,തൽഫലമായി അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കൂടുതലാണ് .രാസപ്രവർത്തന വേഗതയും കൂടുതലാണ്.ഈ പരീക്ഷണത്തിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിച്ച ഘടാകമെന്ത് ?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
"ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ് " ഈ പ്രവർത്തനത്തിൽ രാസ പ്രവർത്തനത്തെ സ്വാധീനിച്ച ഘടകമെന്ത് ?
പഞ്ചസാര ജലത്തിൽ ലയിക്കുന്നത് ________-മാറ്റത്തിനു ഉദാഹരണമാണ്
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ______________എന്ന് പറയുന്നു