സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?
Aഗവർണർ
Bചീഫ് സെക്രട്ടറി
Cമുഖ്യ മന്ത്രി
Dപ്രതിപക്ഷ നേതാവ്
Answer:
C. മുഖ്യ മന്ത്രി
Read Explanation:
1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.