സംസ്ഥാന ഗവണ്‍മെന്റിന്റെയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത് ?
Aലോകായുക്ത
Bദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Cഓംബുഡ്സ്മാന്‍
Dലോക്പാല്‍
Answer:
A. ലോകായുക്ത
Read Explanation:
- കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന് നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ് ലോക് ആയുക്ത.
- ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ് ഈ സംവിധാനം.ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.
- മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്.
- പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്.
- 1966ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്.
- 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.
- ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർവം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം.