App Logo

No.1 PSC Learning App

1M+ Downloads
സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?

Aആഹാരസ്വീകരണം

Bദഹനം

Cആഗിരണം

Dസ്വാംശീകരണം

Answer:

B. ദഹനം

Read Explanation:

ദഹനവ്യവസ്ഥയിലെ ഘട്ടങ്ങൾ 

  1. ആഹാരസ്വീകരണം (Ingestion) - പോഷണപ്രക്രിയയിലെ ആദ്യഘട്ടം

  2. ദഹനം(Digestion) - സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ

  3. ആഗിരണം (Absorption) - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ

  4. സ്വാംശീകരണം (Assimilation) - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ

  5. വിസർജനം (Excretion) - ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ

Related Questions:

ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?
ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
കോശതരത്തിലെ പ്രോട്ടീൻ തന്മാത്രകളുടെ സഹായത്താൽ നടക്കുന്ന ഡിഫ്യൂഷൻ ഏതാണ് ?
രോഗപ്രതിരോധ ശേഷി നേടുക , ശരിയായ ശാരീരിക പ്രവർത്തനങ്ങൾ നടക്കുക എന്നതിനൊക്കെ സഹായകരമായ പോഷകഘടകം ഏതാണ് ?
ഗാഢത കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് രണ്ടിന്റെയും ഗാഢത തുല്യമാകുന്നത് വരെ തന്മാത്രകൾ ഒഴുകുന്നത് ?