App Logo

No.1 PSC Learning App

1M+ Downloads
ദഹനപ്രക്രിയയുടെ ഭാഗമായി ആമാശയത്തിൽ ഭക്ഷണം കുഴമ്പ് രൂപത്തിലാകുമ്പോൾ അറിയപ്പെടുന്നത്?

Aകൈം

Bമ്യൂക്കസ്

Cവില്ലി

Dഅസിനാർ സെൽ സെക്രീഷൻ

Answer:

A. കൈം

Read Explanation:

ആമാശയം 

  • ഉദരാശയത്തിന് മുകളിൽ ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
  • ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം -ആമാശയം
  • ആമാശയത്തിൻ്റെ അവസാനഭാഗത്തുള്ള പ്രത്യേകതരം വലയപേശികൾ ആഹാരം ആമാശയത്തിൽ വേണ്ടത്ര സമയം നിലനിർത്തുന്നു
  • ആമാശയത്തിൽ വച്ച് ദഹനം പൂർത്തിയാവാൻ എടുക്കുന്ന ശരാശരി സമയം- 4-5 മണിക്കൂർ

കൈം

  • ആമാശയത്തിലെ ശക്തമായ പെരിസ്റ്റാൾസിസ് ആഹാരത്തെ കുഴമ്പുരൂപത്തി ലാക്കുന്നു. 
  • ആമാശയത്തിലെ കുഴമ്പ് രൂപത്തിലുള്ള ഭക്ഷണമാണ്-കൈം ( chyme)
  • കൈമിന്റെ പി എച്ച് മൂല്യം - 2
  • കൈം ആമാശയത്തിൽ നിന്ന് ചെറുകുടലിൻ്റെ ആദ്യഭാഗമായ ഡുവോഡിനത്തിലേക്ക് നീങ്ങുന്നു
  • അതിന് ശേഷം കൂടുതൽ ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനുമായി പിത്തരസം, പാൻക്രിയാറ്റിക് എൻസൈമുകൾ എന്നിവയുമായി കലരുകയും ചെയ്യുന്നു 

Related Questions:

ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി ഏതാണ് ?
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം എത്ര ?
ചെറുകുടൽ ഉത്പാദിപ്പിക്കുന്ന ദഹനരസമാണ് ?
ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?