App Logo

No.1 PSC Learning App

1M+ Downloads
സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയ തിരുവിതാംകൂർ ഭരണാധികാരി?

Aകാർത്തിക തിരുനാൾ

Bസ്വാതിതിരുനാൾ

Cആയില്യം തിരുനാൾ

Dഉത്രം തിരുനാൾ

Answer:

C. ആയില്യം തിരുനാൾ

Read Explanation:

1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. ഡബ്ല്യു. എച്ച്. മൂർ എന്നയാളായിരുന്നു പ്രസാധകൻ. സി.എം.എസ്സ് പ്രസ്സിൽ നിന്നുമാണ് ഈ പത്രം അച്ചടിച്ചിരുന്നത്. ദിവാൻ മാധവറാവുവിന്റെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രമാണ് സന്ദിഷ്ടവാദി


Related Questions:

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?
തിരുവതാംകൂർ രാജവംശം പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേരെന്താണ് ?
ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരാണ് ?

നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?

  • ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ‌
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
  • മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു 
"നായർ ബ്രിഗേഡ്' എന്ന പട്ടാളം ഏതു രാജഭരണത്തിലായിരുന്നു ഉണ്ടായിരുന്നത് ?