നരവംശ ശാസ്ത്രം ,വംശീയ ശാസ്ത്രം
മനുഷ്യ സംസ്കാരം , മനുഷ്യ ശരീരത്തിന്റെ പരിണാമപരമായ തലങ്ങൾ, എന്നിവ പഠിക്കുന്ന വിജ്ഞാന ശാഖയാണ് നരവംശ ശാസ്ത്രം സമകാലിക വംശീയ ഗ്രൂപ്പുകളുടെ പഠനത്തെയാണ് വംശീയ ശാസ്ത്രം എന്ന് പറയുന്നത് . ഇതിൽ അവരുടെ ഉപജീവന മാതൃകകൾ, സാങ്കേതികവിദ്യ, സ്ത്രീകളുടേയും പുരുഷന്മാരുടേയും പങ്ക് അനുഷ്ഠാനങ്ങൾ,രാഷ്ട്രീയ സ്ഥാപനങ്ങൾ, സാമൂഹികാചാരങ്ങൾ എന്നിവയുടെ പരിശോധന ഉൾപ്പെടുന്നു.