App Logo

No.1 PSC Learning App

1M+ Downloads
സമത്വരണത്തിലുള്ള വസ്തുക്കൾ, സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് ആണെന്നും, നൽകിയ സിദ്ധാന്തം ഗലീലിയോ ഏത് വിഷയത്തിൽ കണ്ടെത്തി?

Aസ്വതന്ത്ര വീഴ്ച

Bപ്രൊജക്റ്റൈൽ ചലനം

Cവൃത്താകൃതിയിലുള്ള ചലനം

Dആവർത്തന ചലനം

Answer:

A. സ്വതന്ത്ര വീഴ്ച

Read Explanation:

ഗലീലിയോ ഗലീലി (1564-1642):

  • ഭൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി.

  • കുട്ടിയായിരിക്കുമ്പോൾത്തന്നെ ഗണിതത്തിലും പ്രകൃതിശാസ്ത്രത്തിലും അതീവ താൽപര്യം പ്രക ടിപ്പിച്ചിരുന്നെങ്കിലും പിതാവിന്റെ ആഗ്രഹപ്രകാരം പിസാ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർഥിയായി ചേരുകയാണുണ്ടായത്. 

  • വലിയ വസ്‌തുക്കൾ ഭൂമിയിൽ വേഗത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദഗതിയെക്കുറിച്ച് അദ്ദേഹം പഠനം നടത്തി.

  • പിസയിലെ ചരിഞ്ഞഗോപുരത്തിൽ വച്ചു നടത്തിയ പരീക്ഷണത്തിലൂടെ അരിസ്റ്റോട്ടിലിന്റെ ഈ വാദഗതി തെറ്റാണെന്നു തെളിയിച്ചു. 

  • 1585 മുതൽ 1592 വരെയുള്ള കാലയളവിലാണ് ഗലീലിയോ തന്റെ ആദ്യത്തെ ശാസ്ത്ര പുസ്‌തകമായ The Little Balance' രചിച്ചത് 

  • സമത്വരണത്തിലുള്ള വസ്‌തുക്കൾ സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് നേർഅനുപാതത്തിലാണെന്ന് അദ്ദേഹം കണ്ടെത്തി. 


Related Questions:

ബലം ഒരു _____ അളവാണ് .
ബലത്തിന്റെ യൂണിറ്റ് ഏത് ?
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് :
ബലത്തിന്റെ യൂണിറ്റ് എന്താണ് ?
ന്യൂട്ടന്റെ മൂന്നാം ചലന നിയമം എപ്രകാരമാണ് പ്രസ്താവിക്കുന്നത്?