App Logo

No.1 PSC Learning App

1M+ Downloads
'സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്ന വ്യക്തി' കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസനഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?

Aസാർവ്വജനീന സദാചാര തത്വം

Bസാമൂഹിക സുസ്ഥിതി പാലനം

Cപ്രായോഗികമായ ആപേക്ഷികത്വം

Dസാമൂഹിക വ്യവസ്ഥ നിയമപരം

Answer:

D. സാമൂഹിക വ്യവസ്ഥ നിയമപരം

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം 

  • സമൂഹവുമായി ഇടപെടുന്നതിന് മുൻപുള്ള ഘട്ടം 
  • കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല 
  • അഹം കേന്ദ്രീകൃതം 
  • ഭൗതിക സുഖം 

1. ശിക്ഷയും അനുസരണയും (OBEDIENCE- PUNISHMENT)

  • ദണ്ഡനാനുസരണ ഘട്ടം 
  • അനുസരണ കാട്ടുന്നത് ശിക്ഷ ഒഴിവാക്കാൻ 
  • ശിക്ഷ ലഭിക്കുന്ന പ്രവർത്തികൾ തെറ്റും അധർമ്മവുമായി കരുതുന്നു 
  • വേദന = തെറ്റ്  സുഖം = ശരി

2. പ്രായോഗികമായ ആപേക്ഷികത്വം (INSTRUMENTAL RELATIVISTIC)

  • കൊടുക്കൽ വാങ്ങൽ മനോഭാവം 
  • ബോധിപ്പിക്കൽ 
  • തൻ്റെ താല്പര്യ സംരക്ഷണത്തിന് വേണ്ടി ഓരോരുത്തർക്കും നിയമം അനുസരിക്കുകയോ ലംഖിക്കുകയോ ചെയ്യാം എന്ന് കരുതുന്നു.
  • ന്യായവും നീതിയും ആപേക്ഷികമാണെന്നു കണ്ടു തുടങ്ങുന്നു.

2. യാഥാസ്ഥിത സദാചാരതലം 

  • സമൂഹവുമായി ഇടപെടുന്നു.
  • സമൂഹത്തിലെ ആചാരങ്ങൾ ബാധകം.
  • മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
  • കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.

3. അന്തർ വൈയക്തിക സമന്വയം (INTERPERSONAL CONCORDANCE)

  • ഗുഡ് ബോയ് - നൈസ് ഗേൾ
  • സമൂഹം നല്ലത് പറയുന്നത് ചെയ്യുന്നു
  • തന്നെക്കുറിച്ച് മറ്റുള്ളവർക്ക് അഭിപ്രായം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തികൾ.
  • പ്രവർത്തികളിൽ ആത്മാർത്ഥത വളരുന്നു.
  • ന്യായ അന്യായങ്ങൾ തീരുമാനിക്കുന്നത്‌ മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ
  • മറ്റുള്ളവർ തന്നെ കുറിച്ച് എന്തു വിചാരിക്കും

4. സാമൂഹിക സുസ്ഥിതി പാലനം (LAW AND ORDER)

  • ക്രമസമാധാനപാലനത്തിലും നന്മ കാണുന്നു
  • ക്രമം, ചിട്ട, അച്ചടക്കം
  • നിയമങ്ങളുടെ സാധ്യതയെ ചോദ്യം ചെയ്യുന്നില്ല
  • നിയമങ്ങളോട് വിധേയത്വം അനുസരണ

3. യാഥാസ്ഥിതാനന്തര സദാചാര തലം

  • സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു
  • നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
  • മനസ്സാക്ഷിയുടെ സ്വാധീനം

5. സാമൂഹിക വ്യവസ്ഥ നിയമപരം (SOCIAL CONTRACT)

  • യുക്തിബോധം
  • സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്നു
  • എല്ലാ നിയമങ്ങളും ഏകപക്ഷീയമായി അംഗീകരിക്കില്ല
  • നിഷ്പ്രയോജന നിയമങ്ങളെ എതിർക്കുന്നു
  • നിയമങ്ങളെ വ്യക്തിയുടെ അവകാശങ്ങളും സമൂഹത്തിൻറെ നന്മകളും ആയി തട്ടിച്ചുനോക്കുന്നു.

6. സാർവ്വജനീന സദാചാര തത്വം (UNIVERSAL ETHICAL PRINCIPLE)

  • മനഃസാക്ഷിയുടെ സ്വാധീനം വളരെ കൂടുതൽ
  • നീതിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ സദാചാരത്തെ നിർവഹിക്കുന്നു.
  • വസുധൈവ കുടുംബകം
  • സ്വന്തമായ മൂല്യ രൂപവൽക്കരണം
  • ന്യായം നീതി സമത്വം തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നൈതിക ബോധം ഉണ്ടാവും.
  • ഏതൊരു സംഭവത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.

Related Questions:

എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം ഒരു വയസ്സുവരെ നേരിടുന്ന സംഘർഷം ഏതാണ് ?
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ എത്ര തലങ്ങൾ ആണ് ഉള്ളത് ?
ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആര് ?
വ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവം അറിയപ്പെടുന്നത് ?
വിദ്യാർത്ഥികൾക്ക് അനാവശ്യ വർക്കുകൾ നൽകി സമയം പാഴാക്കുകയും അവസാന നിമിഷത്തിൽ പഠനം നടത്തുകയും ചെയ്യുന്നത് ഏത് തരം നിരാശയ്ക്ക് ഉദാഹരണമാണ് ?