App Logo

No.1 PSC Learning App

1M+ Downloads
സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്ഷയരോഗ ചികിത്സ

Bഅപസര്‍പ്പക കഥകള്‍

Cമനശ്ശാസ്ത്രം

Dകുഷ്ഠരോഗ ചികിത്സ

Answer:

C. മനശ്ശാസ്ത്രം

Read Explanation:

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി.


Related Questions:

....................... വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT ഉപയോഗിക്കുന്നു.
ഫ്രോയിഡിന്റെ മനശാസ്ത്രം അനുസരിച്ച് എല്ലാ മാനസിക ഊർജ്ജങ്ങളുടെയും ഉറവിടമാണ്?
ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?
സമീപനത്തിൻറെ അടിസ്ഥാനത്തിൽ വ്യക്തിത്വ സിദ്ധാന്തങ്ങളെ എത്രയായിട്ടാണ് തരംതിരിച്ചിരിക്കുന്നത് ?
A sense of control is important in the impact of a stressor. Learned helplessness occurs when an organism, through a perceived lack of control, does not attempt to avoid aversive or painful stimuli. Which of these statements accurately describes how self-efficacy, behavioral control, and the locus of control affect learned helplessness in students ?