App Logo

No.1 PSC Learning App

1M+ Downloads
മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം എന്താണെന്നാണ് വാദിക്കുന്നത് ?

Aഈഗോ

Bസൂപ്പർ ഈഗോ

Cഇദ്ദ്

Dആത്മാവബോധം

Answer:

D. ആത്മാവബോധം

Read Explanation:

ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality)

  • പരിസ്ഥിതിയുമായി പൂർണ്മായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വമാണ് ഉദ്ഗ്രഥിത വ്യക്തിത്വം.  
  • ഉദ്ഗ്രഥിത വ്യക്തിത്വമുള്ളവർക്ക് പൊതുവെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തൻറെ കഴിവിനനുസരിച്ചായിരിക്കും. 
  • അവർക്ക് തൻറെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കും. 
  • ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി യാഥാർത്ഥ്യബോധത്തോടെ പൊരുത്തപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യും. 
  • മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം ആത്മാവബോധം (self concept) ആണെന്ന് വാദിക്കുന്നു.   

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?
According to Freud, which part of our personality is the moral part that develops due to the moral and ethical restraints placed on us by our caregivers ?
അധ്യാപകൻ പരീക്ഷാ ഹാളിൽ നിന്ന് മാറുമ്പോൾ ചില കുട്ടികൾ കോപ്പിയടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധ്യാപകന്റെ അസാന്നിധ്യത്തിലും മറ്റൊരു വിഭാഗം അതിന് ശ്രമിക്കാതെ അച്ചടക്കത്തോടെ പരീക്ഷ എഴുതുന്നു. ഈ രണ്ടാം വിഭാഗത്തിൽ പ്രവർത്തിക്കുന്നത് മനസ്സിന്റെ ഏതു ഘടകമാണ് ?
ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?
ഇന സമീപനവുമായി ബന്ധപ്പെട്ട വക്താക്കളിൽ പെടാത്തത് ആര്