App Logo

No.1 PSC Learning App

1M+ Downloads
സഹകരണ സംഘങ്ങളിൽ യൂണിയനുകൾ അഥവാ അസോസിയേഷനുകൾ രൂപീകരിക്കാം എന്ന് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നിർദ്ദേശിക്കുന്നത് ?

A44-ാം ഭരണഘടനാ ഭേദഗതി

B103-ാം ഭരണഘടനാ ഭേദഗതി

C97-ാം ഭരണഘടനാ ഭേദഗതി

D4-ാം ഭരണഘടനാ ഭേദഗതി

Answer:

C. 97-ാം ഭരണഘടനാ ഭേദഗതി

Read Explanation:

97-ാം ഭേദഗതി (2011)

  • കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലക്കെട്ടോടുകൂടി ഭാഗം IX-B ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 
  • ആർട്ടിക്കിൾ 43 B കൂട്ടിച്ചേർത്തു. 
  • ആർട്ടിക്കിൾ 19 (1) (C) ഭേദഗതി ചെയ്തു.

44-ാം ഭേദഗതി (1978)

  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു.
  • ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന ആഭ്യന്തരകലഹം എന്നത് മാറ്റി പകരം 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്തു.
  • "കാബിനറ്റ്" എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടിച്ചേർത്തു.
  • അടിയന്തിരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20-21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.
  • ജനതാ ഗവൺമെന്റിന്റെ കാലത്താണ് 44-ാം ഭേദഗതി പാസാക്കിയത്.

103-ാം ഭേദഗതി (2019)

  • സർക്കാർ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭേദഗതി - 103-ാം ഭേദഗതി (124-ാം ഭേദഗതി ബിൽ)
  • 103-ാം ഭേദഗതി ലോക്സഭയിൽ പാസ്സാക്കിയത് - 2019 ജനുവരി 8
  • രാജ്യസഭ പാസ്സാക്കിയത് - 2019 ജനുവരി 9
  • പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2019 ജനുവരി 12
  • 103-ാം ഭേദഗതി പ്രകാരം ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകൾ - അനുഛേദം 15, 16

4-ാം ഭരണഘടനാ ഭേദഗതി (1955)

  • ആർട്ടിക്കിൾ 31, 35ബി, 305 എന്നിവ പരിഷ്കരിച്ചു.
  • 9-ാം പട്ടിക പരിഷ്കരിച്ചു.

 


Related Questions:

എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത്?
1972 ൽ കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോ ട്രൈബൽ വെൽഫെയർ മന്ത്രിമാരെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത 2006 ലെ ഭരണഘടനാ ഭേദഗതി ഏത് ?
Which amendment added the word 'armed revolution' by replacing 'civil strife' which was one of the means of declaring emergency under Article 352?
ഭരണഘടനാ ഭേദഗതി വഴി സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വർഷം