സഹവര്‍ത്തിത പഠനം (Collaborative Learning)
- വൈഗോട്സ്കി, ബ്രൂണർഎന്നീ സാമൂഹ്യജ്ഞാന നിർമ്മിതി വാദികൾ മുന്നോട്ടുവെച്ച ആശയമാണ് സഹവർത്തിത പഠനം.
- സഹവർത്തിത പഠനത്തിൻറെ അടിസ്ഥാനം സംവാദമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
സഹവര്‍ത്തിത പഠനത്തിന്റെ സവിശേഷതകൾ :-
- രണ്ടോ അതിലധികമോ അംഗങ്ങള്‍.
- പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു.
- ചുമതലകള്‍ വിഭജിച്ചെടുക്കുന്നു.
- പരസ്പരം സഹായിക്കുന്നു.
- ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കുവെച്ചും സംവദിച്ചും ധാരണകൾ മെച്ചപ്പെടുത്തിയും അറിവ് നിർമിക്കുന്നു.
- എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
- കുട്ടിയുടെ സ്വയം വിലയിരുത്താനുള്ള കഴിവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പുഷ്ടിപ്പെടുന്നു.
- ചിന്തിക്കാനും വിശകലനം ചെയ്യാനും ഉള്ള കുട്ടിയുടെ കഴിവിനെ മൂർച്ച ഏറുന്നു.
- പഠന പ്രക്രിയയുടെ ഓരോഘട്ടത്തിലും ടീച്ചർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു.
സഹവര്‍ത്തിത പഠനതന്ത്രങ്ങള്‍ :- ഗ്രൂപ്പ് വര്‍ക്, റോള്‍ പ്ലേ, നാടകീകരണം, സര്‍വേ, പ്രോജക്ട്
സഹവര്‍ത്തിത പഠനം കൊണ്ടുളള നേട്ടങ്ങള്‍ :-
- സജീവപങ്കാളിത്തം
- എല്ലാവര്ക്കും അവസരം
- ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു.
- എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.