Challenger App

No.1 PSC Learning App

1M+ Downloads
'സാമൂഹ്യ ഉടമ്പടി' എന്ന വിഖ്യാത കൃതി രചിച്ചതാര് ?

Aവോൾട്ടയർ

Bറൂസ്സോ

Cമോണ്ടെസ്‌ക്യൂ

Dറോബസ്‌പിയർ

Answer:

B. റൂസ്സോ

Read Explanation:

റൂസ്സോ

  • വിദ്യാഭ്യാസ ചിന്തകനും, രാഷ്ട്രമീമാംസകനുമായിരുന്നു റൂസ്സോ.

  • അദ്ദേഹത്തന്റെ കൃതിയായ 'സാമൂഹ്യ ഉടമ്പടി' (The Social Contract) വ്യക്തിയും, രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ നിർവചിച്ചു.

  • റൂസ്സോ നിലവിലുള്ള അധികാരഘടനയെ എതിർത്തു.

  • റൂസ്സോയുടെ ആശയങ്ങൾ പ്രകൃതിവാദത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

  • റൂസ്സോയുടെ കൃതികൾ ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായിത്തീർന്നു


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ ഫ്രാൻസിലെ ബൂർബൺ രാജവംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു
  2. രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്
  3. ഞാനാണ് രാഷ്ട്രം' എന്ന പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമനാണ്
  4. ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു
    ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ദൈവനിഷേധിയായ തത്വചിന്തകനായിരുന്നു വോൾട്ടയർ
    2. അദ്ദേഹം ആക്ഷേപഹാസ്യകാരനായ ഒരു മനുഷ്യസ്നേഹിയായിരുന്നു
    3. തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു
      1789-ൽ ഫ്രാൻസിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേരെന്തായിരുന്നു?
      ഗവൺമെന്റിന്റെ അധികാരത്തെ നിയമനിർമ്മാണം,ഭരണനിർവഹണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തിരിക്കാം എന്ന് നിർദേശിച്ച ഫ്രഞ്ച് തത്വചിന്തകനാര് ?