App Logo

No.1 PSC Learning App

1M+ Downloads
സിഗററ്റിന്റെയോ മറ്റ് പുകയില ഉത്പന്നത്തിന്റെയോ ഏതെങ്കിലും വ്യാപാര മുദ്രയോ ബ്രാൻഡ്‌ നെയിമോ ഒരു സ്‌പോൺസർഷിപ്പ് , സമ്മാനം അല്ലെങ്കിൽ സ്‌കോളർഷിപ്പ് നൽകാൻ പാടില്ല എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

B. സെക്ഷൻ 5

Read Explanation:

  • COTPA സെക്ഷൻ 5 പ്രകാരം സിഗരറ്റുകളുടെയോ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയോ ഉപഭോഗം നിർദ്ദേശിക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒരു മാധ്യമത്തിലൂടെയും നൽകാൻ പാടില്ല
  • ഒരു വ്യക്തിയും സാമ്പത്തിക നേട്ടത്തിനു വേണ്ടി സിഗരട്ടോ പുകയില ഉൽപ്പന്നങ്ങളോ സംബന്ധിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനോ പ്രദർശനത്തിന് അനുമതി നൽകാനോ പാടില്ല
  • പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ, ഫിലിം, ടേപ്പ് എന്നിവയുടെ വില്പന തടഞ്ഞിരിക്കുന്നു
  • പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യം അടങ്ങുന്ന ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനോ വിതരണത്തിന് പ്രോത്സാഹിപ്പിക്കുവാനോ പാടില്ല

Related Questions:

മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണ് ?
സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
ജമ്മുകശ്മീർ ഔദ്യോഗിക ഭാഷാ നിയമം 2020 പ്രകാരം ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കിയ ഭാഷകൾ ഏതാണ് ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമ പ്രകാരം ആർക്കെല്ലാം അപേക്ഷ നൽകാം?