App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരും എന്ന വിധി പ്രഖ്യാപിക്കാൻ കാരണമായ കേസ് ഏതാണ് ?

Aഎംസി മേത്ത Vs യൂണിയൻ ഓഫ് ഇന്ത്യ

Bടിഎസ്ആർ സുബ്രഹ്മണ്യൻ Vs യൂണിയൻ ഓഫ് ഇന്ത്യ

Cസുപ്രീംകോടതി , പബ്ലിക് ഇൻഫർമേഷൻ ഓഫീസർ Vs സുബാഷ് ചന്ദ്ര അഗർവാൾ

Dസുപ്രീംകോടതി , പബ്ലിക് ഇൻഫർമേഷൻ ഓഫീസർ Vs ദേവീന്ദർ പാൽ സിംഗ് ഭുള്ളർ

Answer:

C. സുപ്രീംകോടതി , പബ്ലിക് ഇൻഫർമേഷൻ ഓഫീസർ Vs സുബാഷ് ചന്ദ്ര അഗർവാൾ

Read Explanation:

  • വിവരാവകാശ നിയമപ്രകാരം "പൊതു അധികാരികള്‍” നിയമത്തിൻ്റെ പരിധിയിൽ വരുന്നു.

  • വിവരാവകാശ നിയമത്തിലെ വകുപ്പ് 2(h) പ്രകാരം "പൊതു അധികാരികള്‍” എന്നാല്‍ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ കിഴിലുള്ള എല്ലാ അധികാരികളെയും സ്ഥാപനങ്ങളെയും അര്‍ത്ഥമാക്കുന്നു.

  • ഏന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസും RTI പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധിച്ചത് 'സുപ്രീംകോടതി , പബ്ലിക് ഇൻഫർമേഷൻ ഓഫീസർ Vs സുബാഷ് ചന്ദ്ര അഗർവാൾ'  കേസിലാണ്.

  • 2010ൽ തന്നെ ഡൽഹി ഹൈക്കോടതി വിധിച്ച ഈ വിധിയെ 2019ലാണ് സുപ്രീം കോടതി ശരിവച്ചത്.

Related Questions:

ജല മലിനീകരണ നിയന്ത്രണ ഭേദഗതി നിയമം 2024 പ്രകാരം ജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കിയാൽ ലഭിക്കുന്ന പുതുക്കിയ പിഴത്തുക എത്ര ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ നാഗരിക സുരക്ഷാ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?