App Logo

No.1 PSC Learning App

1M+ Downloads
സുനാമിക്ക് എന്തൊക്കെ കാരണം ആകാം?

Aകടലിന്റെ അടിത്തട്ടിൽ ഉണ്ടാകുന്ന കൊടുങ്കാറ്റ്

Bകടലിലെ ശക്തമായ വേലിയേറ്റം

Cസമുദ്രനിരപ്പിൽ ഉണ്ടാകുന്ന ശക്തമായ ഉരുകൽ

Dകടലിന്റെ അടിത്തട്ടിൽ നിലനില്ക്കുന്ന വൻഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, ഉൽക്കകളുടെ പതനം

Answer:

D. കടലിന്റെ അടിത്തട്ടിൽ നിലനില്ക്കുന്ന വൻഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, ഉൽക്കകളുടെ പതനം

Read Explanation:

സുനാമി:

  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിക്കുന്നത്.

  • കടലിന്നടിത്തട്ടിൽ ഉണ്ടാകുന്ന വൻഭൂകമ്പം, അഗ്നി പർവത സ്ഫോടനം, ഉൽക്കകളുടെ പതനം തുടങ്ങിയവയാണ് സുനാമിക്ക് കാരണം.

  • ജാപ്പനീസ് ഭാഷയിൽ നിന്നാണ് സുനാമി എന്ന പേര് ലഭിച്ചത്.

  • 'സു' എന്നാൽ തുറമുഖം എന്നും 'നാമി' എന്നാൽ നീണ്ട തിരമാല എന്നും അർഥം.

  • ഉൾക്കടലിൽ സുനാമിയുടെ വേഗം മണിക്കൂറിൽ 600 മുതൽ 800 കിലോ മീറ്റർ വരെയും തരംഗദൈർഘ്യം 10 മുതൽ 1000 കിലോമീറ്റർ വരെയുമാണ്. 

  • ഉൾക്കടലിൽ ആയതി കുറവായതിനാൽ കപ്പലിലും മറ്റും സഞ്ചരിക്കുന്നവർക്ക് സുനാമിയുണ്ടായതായി അനുഭവപ്പെടാറില്ല.

  • അടുക്കുമ്പോൾ തിരമാലയുടെ ഗർത്തം കരയിൽ ഉരസുന്നതിന്റെ ഫലമായി വേഗവും തരംഗദൈർഘ്യവും പെട്ടെന്ന് കുറയുകയും ആയതി വർധിക്കുകയും തീരപ്രദേശം വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു.


Related Questions:

സുനാമി എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും ആണ് എടുത്തിട്ടുള്ളത് ?
മാധ്യമത്തിലെ കണികകൾ തരംഗത്തിൻ്റെ പ്രേക്ഷേപണദിശക്ക് സമാന്തരമായി കമ്പനം ചെയുന്നു .ഈ തരംഗങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
മനുഷ്യൻ കേൾക്കാൻ സാധിക്കുന്ന ശബ്ദ പരിമിതിയുടെ മുകളിൽ ആവൃത്തിയുള്ള ശബ്ദത്തെ എന്താണ് പറയുന്നത്?
ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
റേഡിയോ തരംഗം ചുവടെ നൽകിയിരിക്കുന്നതിൽ ഏത് തരംഗത്തിനു ഉദാഹരണമാണ്