കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിക്കുന്നത്.
കടലിന്നടിത്തട്ടിൽ ഉണ്ടാകുന്ന വൻഭൂകമ്പം, അഗ്നി പർവത സ്ഫോടനം, ഉൽക്കകളുടെ പതനം തുടങ്ങിയവയാണ് സുനാമിക്ക് കാരണം.
ജാപ്പനീസ് ഭാഷയിൽ നിന്നാണ് സുനാമി എന്ന പേര് ലഭിച്ചത്.
'സു' എന്നാൽ തുറമുഖം എന്നും 'നാമി' എന്നാൽ നീണ്ട തിരമാല എന്നും അർഥം.
ഉൾക്കടലിൽ സുനാമിയുടെ വേഗം മണിക്കൂറിൽ 600 മുതൽ 800 കിലോ മീറ്റർ വരെയും തരംഗദൈർഘ്യം 10 മുതൽ 1000 കിലോമീറ്റർ വരെയുമാണ്.
ഉൾക്കടലിൽ ആയതി കുറവായതിനാൽ കപ്പലിലും മറ്റും സഞ്ചരിക്കുന്നവർക്ക് സുനാമിയുണ്ടായതായി അനുഭവപ്പെടാറില്ല.
അടുക്കുമ്പോൾ തിരമാലയുടെ ഗർത്തം കരയിൽ ഉരസുന്നതിന്റെ ഫലമായി വേഗവും തരംഗദൈർഘ്യവും പെട്ടെന്ന് കുറയുകയും ആയതി വർധിക്കുകയും തീരപ്രദേശം വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു.