App Logo

No.1 PSC Learning App

1M+ Downloads
സുഷുമ്നാ നാഡികൾ എല്ലാം വ്യക്തമായ ഡോർസൽ, വെൻട്രൽ റൂട്ടുകൾ കൂടിച്ചേർന്നുണ്ടായവയാണ്. അതിൽ വെൻട്രൽ റൂട്ട് നിർമ്മിച്ചിരിക്കുന്നത് :

Aസംവേദനാഡീതന്തുക്കൾ കൊണ്ട്.

Bപ്രേരകനാഡീതന്തുക്കൾ കൊണ്ട്.

Cസംവേദനാഡീതന്തുക്കളും പ്രേരകനാഡി തന്തുക്കളും കൊണ്ട്.

Dഇവയൊന്നുമല്ല.

Answer:

B. പ്രേരകനാഡീതന്തുക്കൾ കൊണ്ട്.

Read Explanation:

സുഷുമ്‌ന

  • മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായ ഭാഗമാണ് സുഷുമ്ന.
  • സുഷുമ്ന നട്ടെല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മസ്തിഷ്കത്തെപ്പോലെ സുഷുമ്‌നയും മെനിഞ്ജസുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
  • സുഷുമ്നയുടെ ഉള്ളിലെ സെൻട്രൽ കനാൽ എന്ന ചാലിലും സെറിബ്രോസ്പൈനൽ ദ്രവമുണ്ട്.
  • സുഷുമ്‌നയുടെ ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ്രേ മാറ്ററും കാണപെടുന്നു
  • സുഷുമ്‌നയിൽ നിന്നും 31 ജോഡി സുഷുമ്‌നാനാഡികൾ പുറപ്പെടുന്നു.
  • ഓരോ സുഷുമ്ന‌ാനാഡിയും ഡോർസൽ റൂട്ട്, വെൻട്രൽ റൂട്ട് എന്നിവ ചേർന്നുണ്ടാകുന്നു. 
  • സംവേദ ആവേഗങ്ങൾ ഡോർസൽ റൂട്ടിലൂടെ സുഷുമ്‌നയിലേയ്ക്കും പ്രേരക ആവേഗങ്ങൾ വെൻട്രൽ റൂട്ടിലൂടെ പുറത്തേയ്ക്കും പ്രവഹിക്കുന്നു.

  • ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആവേഗങ്ങളെ മസ്‌തിഷ്കത്തിലേക്കും തിരിച്ചും പ്രേഷണം ചെയ്യുന്നതും നടത്തം, ഓട്ടം എന്നീ പ്രവർത്തനങ്ങളിലെ ആവർത്തനചലനം ഏകോപിപ്പിക്കുന്നതും സുഷുമ്‌നയാണ്.

Related Questions:

മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം?
മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. രണ്ടു നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം
  2. ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് ധർമം.
  3. സിനാപ്‌സുകൾ സുഷുമ്‌നാ നാഡിയിൽ മാത്രമായി കാണപ്പെടുന്നു
    നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
    CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?