നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?Aആക്സോൺBസിനാപ്റ്റിക് നോബ്Cഡെൻഡ്രോൺDആക്സോനൈറ്റ്Answer: B. സിനാപ്റ്റിക് നോബ് Read Explanation: നാഡീകോശം-ഘടനയും ധർമവും ഡെൻഡ്രോൺ കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു. ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു ഡെൻഡ്രൈറ്റ് ഡെൻഡ്രോണിന്റെ ശാഖകൾ. തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം. ഷ്വാൻ കോശം ആക്സോണിനെ വലയം ചെയ്യുന്നു ആക്സോൺ കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു. കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു ആക്സോണൈറ്റ് ആക്സോണിന്റെ ശാഖകൾ. ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു സിനാപ്റ്റിക് നോബ് ആക്സോണൈറ്റിന്റെ അഗ്രഭാഗം. നാഡീയപ്രേഷകം സ്രവിക്കുന്നു. Read more in App