സൗരയൂഥത്തിൻ്റെ കേന്ദ്രം സൂര്യനാണെന്ന സൗരകേന്ദ്ര സിദ്ധാന്തം (Heliocentric Theory) ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞനാണ് കോപ്പർനിക്കസ്.
'സൂര്യസിദ്ധാന്തം' എന്ന പ്രാചീന ഗ്രന്ഥം രചിച്ചത് ഇന്ത്യൻ വാനശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടൻ ആണ്.
സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് തെയ്ൽസ് ആണ്.
സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ.
സൗരയൂഥത്തിലെ ഊർജ്ജകേന്ദ്രം എന്നറിയപ്പെടുന്നത് സൂര്യനാണ്.
സൗരയൂഥത്തിൻ്റെ ആകെ പിണ്ഡത്തിന്റെ 99.8 ശതമാനവും സ്ഥിതിചെയ്യുന്നത് സൂര്യനിലാണ്.
സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഹൈഡ്രജനാണ് (73%).
രണ്ടാം സ്ഥാനത്ത് ഹീലിയവും.
അണുസംയോജനം (Nuclear Fusion) മുഖേനയാണ് സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.
സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്നത് പ്ലാസ്മ അവസ്ഥയിലാണ്.