ആന്തരിക ഗ്രഹങ്ങൾ എന്ന അറിയപ്പെടുന്ന ഗ്രഹങ്ങൾ :Aഭൗമസമാന ഗ്രഹങ്ങൾBവാതക ഭീമന്മാർCവ്യാഴസമാന ഗ്രഹങ്ങൾDകുള്ളൻ ഗ്രഹങ്ങൾAnswer: A. ഭൗമസമാന ഗ്രഹങ്ങൾ Read Explanation: ഭൗമസമാന ഗ്രഹങ്ങൾ (TERRESTRIAL PLANETS)സൂര്യന് സമീപമുള്ള ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയാണ് ഭൗമസമാന ഗ്രഹങ്ങൾ.സാന്ദ്രത (density) കൂടിയതും താരതമ്യേന വലുപ്പം കുറഞ്ഞവയുമാണ് ഭൗമഗ്രഹങ്ങൾ.ഭൂമിയെപ്പോലെ ഉറച്ച ഉപരിതലമുള്ളവയാണിവ.ആന്തരിക ഗ്രഹങ്ങൾ (Inner planets) എന്നും അറിയപ്പെടുന്ന ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത് ഭൂമിയാണ്.വ്യാഴസമാന ഗ്രഹങ്ങൾ (JOVIAN PLANETS)വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് വ്യാഴസമാന ഗ്രഹങ്ങൾ. ഇവ വാതക ഭീമൻമാരാണ്.സാന്ദ്രത കുറഞ്ഞതും താരതമ്യേന വലുപ്പം കൂടിയവയുമാണ് വ്യാഴസമാന ഗ്രഹങ്ങൾ.ബാഹ്യ ഗ്രഹങ്ങൾ (Outer planets) എന്നും അറിയപ്പെടുന്ന ഈ ഗ്രഹങ്ങളിൽ ഏറ്റവും വലുത് വ്യാഴമാണ്. Read more in App