Challenger App

No.1 PSC Learning App

1M+ Downloads
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയായ ഡിജിറ്റൽ സേഫ് (ഡി സേഫ് ) എന്ന പദ്ധതിയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ഏതാണ് ?

Aയൂനിസെഫ്

Bയുനെസ്കോ

Cവേൾഡ് ബാങ്ക്

Dഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ

Answer:

A. യൂനിസെഫ്

Read Explanation:

ഡിജിറ്റൽ സേഫ് (ഡി സേഫ് ) പദ്ധതി

  • സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയും യുനിസെഫും ചേർന്നു നടത്തുന്ന പദ്ധതി.

  • കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കുന്ന ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ പദ്ധതിയിലൂടെ നൽകപ്പെടുന്നു.

  • ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ, സൈബർ പ്രശ്നങ്ങളെയും അതിൽപ്പെട്ട കുട്ടികളെയും മനഃശാസ്ത്രപരമായി എപ്രകാരം സമീപിക്കണം അവയുടെ നിയമപരമായ വശങ്ങൾ എന്നിവയിലുള്ള അറിവുകൾ മാതാപിതാക്കൾക്കും നൽകുന്നു.

  • ചിൽഡ്രൻ ആൻഡ് പൊലീസ്, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പൊലീസിങ് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Related Questions:

വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?