Challenger App

No.1 PSC Learning App

1M+ Downloads
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :

Aസൈബർ ടോർട്സ്

Bസൈബർ തീവ്രവാദം

Cക്രാക്കിങ്

Dസൈബർ ബുള്ളിയിങ്

Answer:

B. സൈബർ തീവ്രവാദം

Read Explanation:

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

 

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

Related Questions:

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൻ്റെ വകുപ്പ് 66 (f ) സൈബർ ഭീകരതയെക്കുറിച്ചു പ്രതിപാദിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇതുമായി ബന്ധപ്പെട്ടവ ഏതെല്ലാം ?

  1. ഒരു കമ്പ്യൂട്ടർ റിസോഴ്സിൽ നുഴഞ്ഞു കയറുവാനോ ആക്‌സസ് ചെയ്യാനോ ശ്രമിക്കുന്നത്
  2. കംപ്യൂട്ടർ റിസോഴ്‌സ് ആക്‌സസ് ചെയ്യാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിക്ക് അതിലേക്കുള്ള പ്രവേശനം നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുക
  3. ഇന്ത്യയുടെ ഐക്യം ,അഖണ്ഡത ,സുരക്ഷ അല്ലെങ്കിൽ പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുന്നത്
    2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( CERT IN ) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ് ?
    ക്ലിക്കുകളുടെയോ ഇംപ്രഷന്റെയോ എണ്ണം കൃത്രിമമായി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഓൺലൈൻ പരസ്യങ്ങളിൽ യഥാർത്ഥ താല്പര്യം ഇല്ലാതെ ക്ലിക്ക് ചെയ്യുന്ന വഞ്ചനാപരമായ രീതി ?
    Phishing is a type of cyber crime that involves
    2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?