App Logo

No.1 PSC Learning App

1M+ Downloads
സോഷ്യൽ ജസ്റ്റിസ് ബഞ്ച് രൂപീകരിച്ച ചീഫ് ജസ്റ്റിസ്?

Aഎച്ച്.എൽ. ദത്തു

Bഎച്ച്.ജെ. കനിയ

Cതോട്ടത്തിൽ ബി രാധാകൃഷ്ണൻ

Dജസ്റ്റിസ്. എൻ. വി. രമണ

Answer:

A. എച്ച്.എൽ. ദത്തു

Read Explanation:

സോഷ്യൽ ജസ്റ്റിസ് ബഞ്ച്

  • 2014 ഡിസംബറിൽ ജസ്റ്റിസ് എച്ച്‌എൽ ദത്തു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആയിരിക്കെ, സാമൂഹ്യനീതി ബെഞ്ച് എന്നറിയപ്പെടുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
  • സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്.
  • ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് യു യു ലളിത് എന്നിവരാണ് 2014 ഡിസംബർ 12ന് രൂപീകരിച്ച ആദ്യ സാമൂഹ്യനീതി ബെഞ്ചിൽ ഉണ്ടായിരുന്നത്.
  • 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
  • എന്നാൽ 2017ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു

Related Questions:

കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിൽ ആണ് കേരള സംസ്ഥാനത്ത് കേരള പോലീസ് എന്ന പേരിൽ ഒരു ഏകികൃത പോലീസ് സേന ഉണ്ടായിരിക്കും എന്നും അതിനെ കാലാകാലങ്ങളായി ഭുമിശാസ്ത്രപരമായോ പ്രവർത്തനക്ഷമതാപരമായോ ആയ ഏതെങ്കിലും സൗകര്യത്തിന്റെയോ പ്രത്യേകത ഉദ്ദേശത്തിന്റെയോ അടിസ്ഥാനത്തിൽ വിവിധ യൂണിറ്റുകളായോ ബ്രാഞ്ചുകളായോ സർക്കാരിന് തീരുമാനിച്ച് വിഭജിക്കാവുന്നതാണ് എന്ന് പറയുന്നത് ?
വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 മുതൽ 376 E വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ചു പറയുന്നു?
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
പോക്സോ ഭേദഗതി നിയമം 2019 രാജ്യസഭ പാസാക്കിയത്?