App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?

Aനിർഭയ

Bസുരക്ഷിത

Cനിഴൽ

Dകാവൽ

Answer:

C. നിഴൽ

Read Explanation:

  • രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് "നിഴൽ".
  • വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് നിർഭയസെൽ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി കേരള സർക്കാർ  അംഗീകരിച്ച് നടപ്പിലാക്കി വരുന്ന നൂതന നയപരിപാടിയാണ് നിർഭയനയം.  
  • കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് മാനസിക പിന്തുണയും പരിരക്ഷയും നൽകുന്ന 'കാവൽ' പദ്ധതി 2016 ലാണ് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ്  ആരംഭിച്ചത്. വിവിധ കേസുകളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിലെത്തുന്ന കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി തെരഞ്ഞെടുത്ത് കൗൺസിലിങ്, ലൈഫ് സ്‌കിൽ പരിശീലനം, ലഹരിമുക്ത ചികിത്സ, തൊഴിൽ പരിശീലനം, തുടർപഠനം തുടങ്ങിയവ നൽകുകയാണ് ലക്ഷ്യം. ബാംഗ്ലൂർ നിംഹാൻസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Related Questions:

തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
ഭക്ഷ്യ സ്വയംപര്യാപ്തത നേടുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ദ്വിതീയ കാർഷികമേഖലയുടെയും വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി ?
കേരളത്തിൽ ദത്തെടുക്കൽ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബോധവൽകരണ പരിപാടി ഏത് ?

കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.

  1. പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
  2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
  3. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക
    മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേരള സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത് ?