App Logo

No.1 PSC Learning App

1M+ Downloads
'സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം' എന്ന കൃതിയുടെ രചയിതാവായ തിരുവിതാംകൂർ രാജാവ് ആര് ?

Aമാർത്താണ്ഡവർമ്മ

Bശ്രീ ചിത്തിര തിരുനാൾ

Cറാണി സേതു ലക്ഷ്മീഭായി

Dസ്വാതി തിരുനാൾ

Answer:

D. സ്വാതി തിരുനാൾ

Read Explanation:

സ്വാതി തിരുനാൾ രാമവർമ്മ

  • “ഗര്‍ഭശ്രീമാന്‍" എന്നറിയപ്പെട്ടിരുന്ന രാജാവ്‌
  • ഇദ്ദേഹത്തിൻറെ കാലഘട്ടമാണ്‌ തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്‌
  • രാജാക്കന്മാരുടെ കൂട്ടത്തിലെ സംഗീതജ്ഞനും, സംഗീതജ്ഞരുടെ കൂട്ടത്തിലെ രാജാവും എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് .
  • സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി, ദക്ഷിണഭോജന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌
  • കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്
  • പതിനെട്ടോളം ഭാഷകൾ അനായാസേന കൈകാര്യം ചെയ്‌ത ഭരണാധികാരി
  • നായര്‍ ബ്രിഗേഡ്‌ രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌

  • ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്‍ണന പ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്‌
  • പുത്തന്‍ മാളിക (കുതിരമാളിക) പണികഴിപ്പിച്ച രാജാവ്‌
  • തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ്‌, വാനനിരീക്ഷണകേന്ദ്രം എന്നിവ പണികഴിപ്പിച്ച രാജാവ്
  •  മോഹിനിയാട്ടത്തിന്റെ വേഷവിധാനം ഇന്നുകാണുന്ന രീതിയില്‍ പരിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌
  • തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷി മരാമത്തുവകുപ്പ്‌ സ്ഥാപിച്ച രാജാവ്‌
  • സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം (1834) ആരംഭിച്ച രാജാവ്‌ 
  • തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836ല്‍ തിരുവിതാംകൂറില്‍ ആദ്യമായി കാനേഷുമാരി എടുത്ത രാജാവ്‌
  • നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച രാജാവ്

  • ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി ആ നഗരത്തെ പൂര്‍ണമായ അര്‍ഥത്തില്‍ തലസ്ഥാനമാക്കിയ രാജാവ്.
  • തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ച ഭരണാധികാരി.
  • കേരളത്തിലെ ആദ്യ ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • തിരുവിതാംകൂറിന്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ (1839) പുറത്തിറക്കിയ രാജാവ്
  • പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി.

  •  ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്

 


Related Questions:

പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആര് ?
കഥകളിയുടെ ഉന്നമനത്തിനായി കൊട്ടാരം കഥകളിയോഗം സംഘടിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

മാർത്താണ്ഡവർമ്മയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. 1757-ലെ മാവേലിക്കര ഉടമ്പടി പ്രകാരം തിരുവിതാംകൂറും കൊച്ചിയും സൗഹൃദബന്ധം സ്ഥാപിച്ചു
  3. മണ്ഡപത്തുവാതുക്കൽ എന്നാണ് സേനാ ആസ്ഥാനത്തിന് നൽകിയിരിക്കുന്ന പേര്.

    Which of the following statements are true ?

    1.The Travancore ruler whp abolished devadasi system and animal sacrifice in Travancore was Sethu Lakshmi Bhai.

    2.Polygamy and Matriarchal system in Travancore was also abolished by her.

    The Travancore ruler who made primary education free for backward community was ?