Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

A1,2,3

B1,2,4

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത് കാർത്തികതിരുനാൾ രാമവർമ്മ യാണ്.
  • ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ ഭരണമേറ്റെടുത്തത്.
  • തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിൻ്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
  • ടിപ്പുവിൻ്റെ ആക്രമണത്തിൽ പെട്ട അനേകർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയതിനാലാണ് 'ധർമ്മരാജാ' എന്ന പേര് കാർത്തികതിരുനാളിന് സിദ്ധിച്ചത്.
  • ബാലരാമഭാരതം , പാഞ്ചാലീസ്വയംവരം തുടങ്ങി അനേകം പ്രശസ്തമായ ആട്ടക്കഥകൾ കാർത്തിക തിരുനാൾ രാമവർമ്മ രചിച്ചിട്ടുണ്ട്.

Related Questions:

തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു ?
1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?
1866 ൽ തിരുവനന്തപുരത്ത് ആർട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
പിന്നാക്ക സമുദായത്തിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
1789 ൽ ധർമ്മരാജ ഏത് വിദേശ ശക്തികളിൽ നിന്നുമാണ് കൊടുങ്ങല്ലൂർ കോട്ട , പള്ളിപ്പുറം കോട്ട എന്നിവ വിലക്ക് വാങ്ങിയത് ?