App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം ഏത്?

Aബ്രിട്ടൻ

Bഇംഗ്ലണ്ട്

Cഫ്രാൻസ്

Dആഫ്രിക്ക

Answer:

C. ഫ്രാൻസ്

Read Explanation:

സ്റ്റാച്യു ഓഫ് ലിബർട്ടി

  • അമേരിക്കയിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത്.

  • അമേരിക്കയ്ക്ക് ഫ്രാൻസിൽ നിന്നുള്ള സമ്മാനമായ സ്റ്റാച്യു ഓഫ് ലിബർട്ടി, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും,ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും പ്രതീകമായാണ് വിഭാവനം ചെയ്തത്.

  • 1886 ഒക്‌ടോബർ 28-ന് ഫ്രഞ്ച് പ്രസിഡന്റ് ഗ്ലോവർ ക്ലീവ്‌ലാൻഡ് അമേരിക്കയ്ക്ക് പ്രതിമ സമർപ്പിച്ചു.

  •  ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി എന്ന ഫ്രഞ്ച് ശില്പി രൂപകൽപ്പന ചെയ്ത്, ഗുസ്താവ് ഈഫൽ എന്ന ഫ്രഞ്ച് എൻജിനീയറുടെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണിത്.

  • സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമായാണ് പ്രതിമ.

  • വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ എഴുതിയ ഫലകവുമുണ്ട്.

  • പ്രതിമയുടെ കാൽക്കൽ കിടക്കുന്ന തകർന്ന ചങ്ങല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മേൽ നേടിയ വിജയത്തെ സൂചിപ്പിക്കുന്നു.

  • 151.1 അടിയാണ് പ്രതിമയുടെ മാത്രം ഉയരം.തറനിരപ്പിൽ നിന്ന് ദീപശിഖ വരെയുള്ള ആകെ ഉയരം 305 .1 ഇഞ്ച് അടിയാണ്.

  • ആദ്യകാലങ്ങളിൽ 'ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ്' എന്നാണിതറിയപ്പെട്ടിരുന്നത്. 

Related Questions:

Who is the new President of Liberia ?
The U.N. Climate Change Conference 2018 was held at;
Nipah Virus was first recognized in 1999 during an out break among pig farmers in
The first formal summit between Donald Trump and Vladimir Putin were held in
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?