App Logo

No.1 PSC Learning App

1M+ Downloads
"സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - എന്ന് അഭിപ്രായപ്പെട്ടത്

Aക്രോക്സ്റ്റൺ & കൗഡൻ

Bകോണർ

Cആർ എ ഫിഷർ

Dഹോറസ് സെക്രിസ്റ്റ്

Answer:

C. ആർ എ ഫിഷർ

Read Explanation:

സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ നിർവചനങ്ങൾ • സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - ക്രോക്സ്റ്റൺ & കൗഡൻ • സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - കോണർ • "സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - ആർ എ ഫിഷർ • വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - ഹോറസ് സെക്രിസ്റ്റ്


Related Questions:

പ്രതിരൂപണെതര പിശകുകൾക്ക് പ്രതിരൂപണം പിശകുകളെക്കാൾ സാധ്യത കൂടുതലാകുന്നത്
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയിൽ താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
Determine the mean deviation for the data value 5,3,7,8,4,9