App Logo

No.1 PSC Learning App

1M+ Downloads
സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നത് വരെ നീളുന്നുവെങ്കിൽ കുറ്റകൃത്യം ?

Aകവർച്ച

Bരാത്രിയിൽ വീട് തകർക്കൽ

Cമോഷണം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 103 - സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള ഒരു വ്യക്തിയുടെ അവകാശം തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നതിനെകുറിച്ചാണ് പ്രതിപാദിക്കുന്നത്.
  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ  തന്നെ വകുപ്പ് 99ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണം സ്വകാര്യ പ്രതിരോധം നടത്തേണ്ടത്

ഇനി പറയുന്ന കുറ്റകൃത്യങ്ങൾക്ക് മേൽ സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, അത് തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നത് വരെ പ്രതിരോധിക്കാനുള്ള അവകാശം ഒരു വ്യക്തിക്ക് ഉണ്ടായിരിക്കും

  • കവർച്ച 
  • രാത്രിയിൽ വീട് തകർക്കൽ 
  • തീപിടുത്തം സൃഷ്ടിക്കുക
  • മോഷണം


Related Questions:

മറ്റൊരാളുടെ ജീവനെ അപായപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?